മൃഗശാലയില്‍നിന്ന് പുറത്തു ചാടിയ  ഹനുമാന്‍ കുരങ്ങിനെ നിരീക്ഷിക്കാന്‍ രണ്ടു ജീവനക്കാര്‍ 

author-image
neenu thodupuzha
New Update

തിരുവനന്തപുരം: മൃഗശാലയില്‍നിന്ന് പുറത്തു ചാടിയ ഹനുമാന്‍ കുരങ്ങിനെ നിരീക്ഷിച്ച് സദാസമയവും രണ്ടു ജീവനക്കാര്‍. പകലും രാത്രിയും രണ്ടു ജീവനക്കാര്‍ വീതമാണ് ചുമതലയിലുള്ളത്.

Advertisment

publive-image

വെള്ളിയാഴ്ച മുതല്‍ സെന്‍ട്രല്‍ ലൈബ്രററിയിലെ ആല്‍മരത്തിലാണ് കുരങ്ങുള്ളത്. ജീവനക്കാര്‍ നല്‍കുന്ന ഭക്ഷണവും കഴിക്കുന്നുണ്ട്. കയറില്‍ കെട്ടിത്തൂക്കിയാണ് പഴവും വെള്ളവുമെല്ലാം എത്തിക്കുന്നത്. ശനിയാഴ്ച പഴങ്ങള്‍ കെട്ടിത്തൂക്കി താഴെയുള്ള ചില്ലയിലേക്ക് ജീവനക്കാര്‍ വിളിച്ചപ്പോള്‍ കുരങ്ങ് ഇറങ്ങിവന്ന് പിന്നീട് തിരിച്ചു കയറുകയായിരുന്നു.

കാക്കയും വവ്വാലുകളും ഉപദ്രവിക്കുന്നതിനാലാണ് ഇതു മരങ്ങളില്‍നിന്ന് മാറുന്നതെന്നും ആളുകള്‍ ഇതിനെ കാണാന്‍ കൂട്ടം കൂടുന്നിനാലാണ് താഴേക്കിറങ്ങാത്തതെന്നും ജീവനക്കാര്‍ പറഞ്ഞു.

തിരുപ്പതി മുഗശാലയില്‍നിന്നും തിരുവനന്തപുരത്തെത്തിച്ച് തുറന്ന കൂട്ടിലേക്ക് മാറ്റിയപ്പോഴായിരുന്നു കുരങ്ങ് പുറത്തേക്ക് ചാടിയത്.

Advertisment