ആര്യങ്കോട്: ഒമ്പതാം ക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന്‍ റിമാന്‍ഡില്‍. മാരായമുട്ടം കിഴങ്ങുവിളവീട്ടില്‍ ദിലീപിനെ(44) നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്തു.
ഇടുക്കി മറയൂര്‍ ജനമൈത്രി സ്‌റ്റേഷനിലെ പോലീസുകാരനാണ് ദിലീപ്. ശനിയാഴ്ചയാണ് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന്, നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. പോക്‌സോ വകുപ്പ് ഉള്‍പ്പെടുത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. പ്രതിക്കെതിരെ മുമ്പ് നെയ്യാറ്റിന്‍കര സ്റ്റേഷനില്‍ കേസുണ്ടായിരുന്നെന്നും ആര്യങ്കോട് പോലീസ് പറഞ്ഞു.
/sathyam/media/post_attachments/fxqKykCRJIimZ0UQyAI1.webp)
2021ലും 2022ലും 2023 മെയ് 30നും ഇയാള്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. വയറു വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് 14കാരിയെ പരിശോധിച്ച ഡോക്ടറാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.
ആര്യങ്കോട് പോലീസ് പോക്‌സോ വകുപ്പ് ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്. പ്രതിക്കെതിരെ മുമ്പ് നെയ്യാറ്റിന്‍കര സ്റ്റേഷനില്‍ കേസ് ഉണ്ടായിരുന്നെന്നും ആര്യങ്കോട് പോലീസ് പറഞ്ഞു. വിവാഹിതനായ ഇയാള്‍, ഭാര്യയുമായി പിണങ്ങി താമസിക്കുകയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.