മത്സ്യം കയറ്റുമതി ചെയ്ത കേസ്: ലക്ഷദ്വീപ് എം.പിയുടെ വീട്ടിലും ഓഫീസിലും ഇഡി റെയ്ഡ്

author-image
neenu thodupuzha
New Update

കൊച്ചി: ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫീസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. എം.പിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകൾ എൻഫോഴ്സ്മെന്റ് ശേഖരിച്ചു. ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്ത കേസിലാണ് ഇഡിയുടെ നടപടി.

Advertisment

publive-image

മുമ്പ് വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് മുഹമ്മദ് ഫൈസലിനെ അയോ​ഗ്യനാക്കിയിരുന്നു. തുടർന്ന് ഹൈക്കോടതി ഈ വിധി റദ്ദാക്കിയതോടെ അയോഗ്യത പിൻവലിക്കുകയായിരുന്നു.

എം.പി.  സ്ഥാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയിൽ ഹർജി നല്‍കിയിരുന്നു. ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇ.ഡിയുടെ റെയ്ഡ്.  ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഇന്നലെ ഹർജി പ​രി​ഗണനയ്ക്ക് എത്തിയെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Advertisment