പതിനേഴു വര്‍ഷം ഒളിവിൽ; ഒടുവിൽ ആറു വാറണ്ടുകളിലെ പ്രതിയെ കുടുക്കി പോലീസ്

author-image
neenu thodupuzha
New Update

റാന്നി: വിവിധ കോടതികളില്‍ ദീര്‍ഘകാലമായി നിലവിലുള്ള ആറു വാറണ്ടുകളിലെ പ്രതി പോലീസിന്റെ പിടിയിൽ. പുതുശേരിമല ചീരുവേലില്‍ വീട്ടില്‍ സണ്ണി ആന്റണി(62)യാണ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ വര്‍ഷങ്ങളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ശനിയാഴ്ച  കോട്ടയം കുറുപ്പുന്തറയിലെ വാടകവീട്ടില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Advertisment

publive-image

റാന്നി ജെ.എഫ്.എം കോടതിയില്‍ നാലും പത്തനംതിട്ട സി.ജെ.എമ്മിലും എറണാകുളം അഡിഷണല്‍ സി.ജെ.എമ്മിലും ഓരോന്നു വീതവും എല്‍.പി. വാറണ്ടുകള്‍ പ്രതിക്കെതിരെ നിലവിലുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതിയായശേഷം മുങ്ങി നടക്കുകയായിരുന്നു.

എസ്.ഐ എ. അനീഷ്, സി.പി.ഓമാരായ അജാസ്, രഞ്ജു കൃഷ്ണന്‍, ജിനു ജോര്‍ജ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment