കാറിന്റെ സൈഡ് മിററിൽ തട്ടി സ്കൂട്ടർ തെറിച്ചു വീണു; ശരീരത്തിലൂടെ ടാങ്കർ ലോറി കയറിയിറങ്ങി വയോധികന് ദാരുണാന്ത്യം

author-image
neenu thodupuzha
New Update

കൊച്ചി: നിർത്തിയിട്ടിരുന്ന കാറിന്റെ മിറർ ഹാൻഡിലിൽ തട്ടി സ്കൂട്ടർ വലത് വശത്തേക്ക് മറിഞ്ഞ്  ടാങ്കർ ലോറി കയറിയിറങ്ങി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. ചെങ്ങമനാട് പറയമ്പം സ്വദേശി  ഇസ്മയി(72)ലാണ് മരിച്ചത്. ആലുവയിൽ നിന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇസ്മയിൽ.

Advertisment

publive-image

വഴിയരികിലെ സൂപ്പർമാർക്കറ്റിൽ നിർത്തിയിട്ടിരുന്ന കാറിന്റെ മിറർ ഹാൻഡിലിൽ തട്ടി സ്കൂട്ടർ വലത് വശത്തേക്ക് മറിയുകയും തൊട്ട് പിന്നാലെ വന്ന ടാങ്കർ ലോറി ഇസ്മയിലിന്റെ ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു.  ആലുവ പറവൂർ കവല സിഗ്നൽ ഭാഗത്ത്  ശനിയാഴ്ച്ച ഉച്ചയ്ക്കായിരുന്നു അപകടം.

Advertisment