മാനസിക വളര്‍ച്ചയില്ലാത്ത സഹോദരിമാരെ പീഡിപ്പിച്ച വയോധികന്‍ അറസ്റ്റിൽ 

author-image
neenu thodupuzha
New Update

റാന്നി: മാനസിക വളര്‍ച്ചയില്ലാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ വയോധികനെ അറസ്റ്റ് ചെയ്തു. അറുപത്തൊന്നുകാരനാണ് പിടിയിലായത്. മൂന്ന് വര്‍ഷം മുമ്പ് പ്രതിയുടെ വീട്ടില്‍ വച്ചാണ് പീഡനം നടന്നത്.

Advertisment

publive-image

വെച്ചൂച്ചിറ പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ. അഞ്ജന യുവതികളുടെ മൊഴി മാതാവിന്റെ സാന്നിധ്യത്തില്‍ സ്‌പെഷല്‍ എഡ്യൂക്കേറ്ററുടെ സഹായത്തോടെ രേഖപ്പെടുത്തി. പ്രതിയെ വെച്ചൂച്ചിറ പോലീസ് സ്‌റ്റേഷനില്‍ നിന്നും റാന്നി സ്‌റ്റേഷനിലെത്തിച്ച് സാക്ഷികളെ കാണിച്ച് തിരിച്ചറിഞ്ഞു.

പത്തനംതിട്ട സി.ജെ.എം. കോടതിയില്‍ മൊഴി എടുക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. റാന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികള്‍ സ്വീകരിച്ചത്. എസ്.ഐമാരായ അനീഷ്, ശ്രീഗോവിന്ദ്, മനോജ്, എ.എസ്.ഐ കൃഷ്ണകുമാര്‍, സി.പി.ഒ. സുനില്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

Advertisment