വാഷിങ്ടണ്‍: തോക്കെടുത്ത് കളിക്കുന്നതിനിടെ രണ്ടു വയസ്സുകാരന്റെ കൈയ്യിൽ നിന്നും വെടി പൊട്ടി ഗര്‍ഭിണിയായ അമ്മ മരിച്ചു.
/sathyam/media/post_attachments/7cjgTKHVpWQG58NxztfM.jpg)
അമേരിക്കയിലെ ഒഹായോയിലാണ് സംഭവം. ഒഹായോ സ്വദേശിയായ ലോറ(31)യാണ് കൊല്ലപ്പെട്ടത്. എട്ടു മാസം ഗര്‍ഭിണിയായിരുന്നു. ലോറതന്നെയാണ് തനിക്ക് വെടിയേറ്റ കാര്യം പോലീസിനെയും ഭര്‍ത്താവിനെയും അറിയിച്ചത്.
പോലീസ് എത്തിയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ഗര്‍ഭസ്ഥ ശിശുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പിന്നാലെ ലോറയും മരിച്ചു. തോക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.