കെയ്‌റോ: ആദ്യ ഈജിപ്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാന മന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച്ച ഇന്ത്യയിലേക്ക് മടങ്ങി. ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ദ നൈല്‍' പുരസ്‌കാരം ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍ സിസി മോദിക്ക് സമ്മാനിച്ചു.
/sathyam/media/post_attachments/RrjeH1NodcvUc9Q6uxXj.png)
കൃഷി, പുരാവസ്തു സംരക്ഷണം തുടങ്ങിയ മേഖലകളില്‍ മൂന്നു കരാറില്‍ ഒപ്പുവച്ചു. ഇന്ത്യയിലെ ദാവൂദി ബൊഹ്‌റ സമൂഹത്തിന്റെ സഹായത്തോടെ നവീകരിച്ച 11-ാം നൂറ്റാണ്ടിലെ അല്‍ഹക്കിം മസ്ജിദ് മോദി സന്ദര്‍ശിച്ചു.
ഒന്നാം ലോക യുദ്ധത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഹീലിയോപോളിസ് യുദ്ധസ്മാരകം എന്നിവിടങ്ങളിലും സന്ദര്‍ശിച്ചു. യു.എസ്. സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു പ്രധാന മന്ത്രി ഈജിപ്തിലേക്ക് മടങ്ങിയത്.