കാസർകോട്: സ്കൂട്ടറിൽ കടത്തുകയായിരുന്ന 8 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. മംഗൽപാടി ബന്ദിയോട് സ്വദേശികളായ എച്ച് അഷറഫ് അലി (35), മുഹമ്മദ് ഹാരിസ് (25) എന്നിവരെയാണ് കാഞ്ഞങ്ങാട് നഗരത്തിൽ നടന്ന വാഹന പരിശോധനയിൽ ഹോസ്ദുർഗ് എസ്ഐ കെ.പി. സതീശന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
/sathyam/media/post_attachments/pGbVpkw2WGOFusQ9ec1r.jpg)
ചെറുകിട വില്പന സംഘങ്ങൾക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. ഒരു വർഷമായി ആന്ധ്രയിൽ നിന്ന് വൻതോതിൽ കഞ്ചാവ് ജില്ലയിൽ എത്തിക്കുന്ന സംഘത്തിൽപ്പെട്ടവരാണ് ഇവർ. പ്രതികൾ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. ഇവർക്കൊപ്പം കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ മൂന്നുപേരെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇവരെ കൂടി അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
പ്രതികളെ തിങ്കളാഴ്ച രാവിലെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും. ഹോസ് ദുർഗ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ജ്യോതിഷ്, ഷൈജു എന്നിവരും ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെ സ്ക്വാഡിൽപെട്ട അബൂബക്കർ കല്ലായി, നികേഷ് എന്നിവരും വാഹന പരിശോധന സംഘത്തിലുണ്ടായിരുന്നു.