കൊല്ലം: പത്തുവയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ പിടിയിൽ. മടത്തറ സ്വദേശി ഗോപാലകൃഷ്ണ(68)നാണ് പിടിയിലായത്.
ഇന്നലെ വൈകിട്ട് ഗോപാലകൃഷ്ണൻ നടത്തിവന്നിരുന്ന കടയിൽ ബിസ്‌ക്കറ്റ് വാങ്ങാൻ എത്തിയ കുട്ടിയെ കടക്കുള്ളിലേക്ക് വിളിച്ചു കയറ്റി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
/sathyam/media/post_attachments/d4XhmX5vONp3veMg9hSH.jpg)
കുതറിയോടിയ പെൺകുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു. തുടർന്ന് മാതാപിതാക്കൾ ചിതറ പോലീസിൽ പരാതി നൽകി. കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി. വിജയകുമാറിന്റെ നിർദേശപ്രകാരം ചിതറ പോലീസ് നടത്തിയ അന്വേഷണത്തിൽ ഗോപാലകൃഷ്ണനെ മടത്തറയിൽ നിന്നും പിടികൂടി.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എസ്.സി/എസ്ടി പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.