ആലപ്പുഴ: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ഒളിവില്‍ പോയ നിഖില്‍ തോമസ് വിവാദം കത്തിപ്പടരുന്നതിനിടെ റിസോര്‍ട്ടിലും വീഗാ ലാന്റിലും പോയതായി വിവരം. വ്യാജ ബിരുദ വാര്‍ത്ത ശനിയാഴ്ച പുറത്തുവന്നതിന് പിന്നാലെയാണ് നിഖില്‍ കായംകുളത്ത് നിന്ന് പോയത്.
/sathyam/media/post_attachments/kUP81x8Z358pGVS9jzTK.jpg)
കായംകുളം സി.പി.എം. ഏരിയാ കമ്മിറ്റിയംഗം എം. നസീര്‍, ഡി.വൈ.എഫ്.ഐ. തഴവ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ബി.കെ. നിയാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. തിരുവനന്തപുരത്തേക്ക് പോയ നിഖില്‍ അന്ന് രാത്രി വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ തങ്ങി. ഞായറാഴ്ച വൈകിട്ട് നിയാസും നസീറും നിഖിലിനെ കായംകുളത്തെ വീട്ടില്‍ എത്തിച്ചു.
19ന് രാവിലെ മൂന്ന് പേരും ചേര്‍ന്ന് വീഗാലാന്റിലേക്ക് പോയി. അന്ന് രാത്രി കായംകുളത്ത് മടങ്ങിയെത്തി. എന്നാല്‍, രാത്രി തന്നെ വീട്ടില്‍ നിന്നിറങ്ങിയ നിഖില്‍ പിറ്റേന്ന് മുതല്‍ പല സ്ഥലങ്ങളിലായി താമസിച്ചു. ഫോണും സ്വിച്ച് ഓഫ് ചെയ്തു. രണ്ട് ഉറ്റ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതാണ് നിഖിലിന്റെ അറസ്റ്റിന് വഴിയൊരുക്കിയത്.