പത്തനംതിട്ട: വീട്ടമ്മയെ പൂജാരി പീഡിപ്പിക്കാൻ ശ്രമിച്ചതായും എതിർത്തപ്പോൾ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും ആറന്മുള പോലീസിൽ പരാതി നൽകി വീട്ടമ്മ.
കടമ്മനിട്ട ദേവീക്ഷേത്രത്തിലെ പൂജാരി മഹേഷിനെതിരേയാണ് കേസ്. പട്ടിക ജാതി വിഭാഗത്തിൽ വീട്ടമ്മയെ ജാതിപ്പേര് വിളിച്ചാക്ഷേപിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയിൽ പൂജാരിക്ക് എതിരെ ആറന്മുള പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
/sathyam/media/post_attachments/Aa2hB0X0qXRg9FJzbKRB.jpg)
കഴിഞ്ഞ 13ന് ഉച്ചയ്ക്ക് 12.30നാണ് സംഭവം. പരാതിക്കാരിയുടെ ഗൃഹ പ്രവേശവുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന വിളക്കും മറ്റു സാമഗ്രികളും തിരികെയെടുക്കാന്‍ ചെന്നപ്പോഴാണ് പീഡനശ്രമമെന്നാണ് പരാതി. പൂജാരിയുടെ പിടിയില്‍ നിന്ന് കുതറി ഓടിയപ്പോഴാണ് ജാതിപ്പേര് വിളിച്ചതെന്നും പരാതിയിലുണ്ട്.
കൊല്ലം സ്വാദേശിയായ മഹേഷ് ക്ഷേത്രത്തിന് അടുത്ത് തന്നെ താമസിച്ചാണ് പൂജകൾ നടത്തുന്നത്. ഇതിനൊപ്പം ജ്യോതിഷവും പരിഹാര കർമങ്ങളും നടത്താറുണ്ട്.
വീട്ടമ്മ ക്ഷേത്രത്തിൽ വരാറുണ്ടെന്നും ഇവർ പറയുന്ന വഴിപാടുകൾ നടത്തി കൊടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും പൂജാരി ഭാരവാഹികളെ അറിയിച്ചു. എന്നാൽ, പരാതിയും കേസും ഉയർന്ന സാഹചര്യത്തിൽ തത്ക്കാലം പൂജാരിയെ ഒഴിവാക്കിയെന്ന് ഭാരവാഹികൾ പറഞ്ഞു.