കോഴിക്കോട്: അഭ്യസ്ത വിദ്യരായ പെണ്‍കുട്ടികള്‍ക്ക് 'വിവാഹപ്പേടി'യും കുടുംബ ജീവിതത്തോട് വിമുഖതയുമെന്ന് പഠനം. വിവാഹം നീട്ടി വയ്ക്കുന്നതും വേണ്ടെന്നു വയ്ക്കുന്നതും സമീപഭാവിയില്‍ കേരളത്തിന്റെ 'വരള്‍ച്ച' മുരടിപ്പിക്കുമെന്ന് പ്രമുഖ മനോരോഗ വിദഗ്ധനായ ഡോ. എ.ടി. നിതിന്‍ നടത്തിയ പഠനം പറയുന്നു.
സമീപഭാവിയില്‍ ഇതിന്റെ പ്രതിഫലനം സാമ്പത്തിക, സാമൂഹിക മേഖലകളില്‍ ദൃശ്യമാകുമെന്ന് തിരുവനന്തപുരം പട്ടം എസ്.യു.ടി. ആശുപത്രിയിലെ സൈക്കോളജിസ്റ്റായ ഡോ. നിതിന്റെ പഠനം വ്യക്തമാക്കുന്നു.
/sathyam/media/post_attachments/Wn228DETVO2UE09rWd7n.webp)
യുവാക്കള്‍ക്ക് പെണ്ണു കിട്ടാത്ത സാഹചര്യം മുന്‍നിര്‍ത്തിയായിരുന്നു പഠനം. കുടുംബ ജീവിതത്തിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള വിമുഖത, ഗര്‍ഭം ധരിക്കാനുള്ള താത്പര്യക്കുറവ്, കുട്ടികളെ വളര്‍ത്താനുള്ള മടി തുടങ്ങിയവയാണ് വിവാഹപ്പേടിയുടെ പ്രധാന കാരണമായി പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പെണ്‍കുട്ടികളില്‍ ഭൂരിഭാഗം പേരും ചെറുപ്രായത്തില്‍ വിവാഹത്തിന് സന്നദ്ധരല്ല.സാമ്പത്തികമായി സുരക്ഷിതമാകാനും തനിച്ചുള്ള ജീവിതത്തിന്റെ സ്വാതന്ത്ര്യം പരിഗണിച്ചുമാണിത്.
/sathyam/media/post_attachments/4C5HVgz32yuTnmtwt8ow.jpg)
കേരളത്തിന്റെ പ്രമുഖ മാട്രിമോണിയല്‍ സ്ഥാപനങ്ങള്‍, വെബ്‌സൈറ്റുകള്‍, വര്‍ഷങ്ങളായി മാട്രിമോണിയലില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു പഠനം. 31 മുതല്‍ 98 ശതമാനം വരെ പെണ്‍കുട്ടികള്‍ വിവാഹത്തിന് താത്പര്യപ്പെടുന്നില്ലെന്ന് പഠനം പറയുന്നു. വിവാഹവും കുടുംബ ജീവിതവും വലിയ ദുരന്തമാണെന്ന് പ്രചാരണം പെണ്‍കുട്ടികളെ സ്വാധീനിക്കുന്നുണ്ട്. കുടുംബ പ്രശ്‌നങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും സാമാന്യവത്ക്കരിച്ചുള്ള വാര്‍ത്തകളും സിനിമകളും സമൂഹ മാധ്യമങ്ങളും സ്വാധീനിക്കുന്നു. നല്ല ബന്ധങ്ങള്‍ക്കായുള്ള കാത്തിരിപ്പും വിവാഹം വൈകിപ്പിക്കുന്നു.
വൈകിയുള്ള വിവാഹം ഗര്‍ഭം ധരിപ്പിക്കാനുള്ള സാധ്യത കുറയുന്നതിനാല്‍ കുട്ടികളുടെ എണ്ണം കുറയാനും കാരണമാകുന്നു. ഇതു കുടുംബ ഘടനയിലും സമൂഹ ഘടനയിലും മാറ്റം സൃഷ്ടിക്കുമെന്ന് പഠനത്തിലുണ്ട്.