കൊച്ചി: ഇന്ത്യന്‍ തായ്‌ക്വോണ്ടോ പ്രീമിയര്‍ ലീഗിന്റെ ആദ്യ പതിപ്പില്‍ രാജസ്ഥാന്‍ റിബല്‍സിന് കിരീടം. ഫൈനലില്‍ ഡല്‍ഹി വാരിയേഴ്‌സിനെ 2-1ന് കീഴടക്കിയാണ് രാജസ്ഥാന്‍ കിരീടം സ്വന്തമാക്കിയത്.
ആദ്യ റൗണ്ടില്‍ 3-9ന് തോറ്റെങ്കിലും അടുത്ത രണ്ട് റൗണ്ട് മത്സരങ്ങള്‍ യഥാക്രമം 9-4, 5-4 എന്ന സ്‌കോറിന് ജയിച്ചാണ് രാജസ്ഥാന്‍ അവിശ്വസനീയ തിരിച്ചുവരവും കപ്പും സ്വന്തമാക്കിയത്.
/sathyam/media/post_attachments/MG8W5dUTH2HO2Uy8mgdc.jpg)
ക്വാര്‍ട്ടര്‍ ഫൈനലില്‍ ലക്‌നോ നവാബ്‌സിനെയും, സെമിയില്‍ ഗുജറാത്ത് തണ്ടേഴ്‌സിനെയും തോല്‍പ്പിച്ചാണ് രാജസ്ഥാന്‍ കലാശക്കളിക്ക് യോഗ്യത നേടിയത്. പഞ്ചാബ് റോയല്‍സിനെ സെമിയില്‍ തോല്‍പിച്ചാണ് ഡല്‍ഹി ടീം ഫൈനലിലെത്തിയത്. ക്വാര്‍ട്ടറില്‍ മഹാരാഷ്ട്ര അവഞ്ചേഴ്‌സിനെ തോൽപ്പിച്ചു. നാല് ഗ്രൂപ്പുകളിലായി ടീം ഫോര്‍മാറ്റിലായിരുന്നു മത്സരങ്ങള്‍.