ന്യൂഡല്‍ഹി: കനത്ത മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടിലായ ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനു മുന്നിലെ റോഡില്‍ യുവതി വൈദ്യുതാഘാതമേറ്റ് മരിച്ചു. കിഴക്കന്‍ ഡല്‍ഹി പ്രീത്‌വിഹാര്‍ സ്വദേശി സാക്ഷി അഹൂജയാണ് മരിച്ചത്.
/sathyam/media/post_attachments/PcSeZbeVFOnr53iGXgsT.jpg)
ഞായര്‍ പുലര്‍ച്ചെ 5.30നു സ്‌റ്റേഷനിലെത്തിയ സാക്ഷി വെള്ളക്കെട്ട് ചാടിക്കടക്കുന്നതിനിടെ സമീപത്തെ വൈദ്യുതത്തൂണില്‍ പിടിച്ചപ്പോഴാണ് അപകടമുണ്ടായത്.
അധികൃതരുടെ അനാസ്ഥയാണ് സാക്ഷഇയുടെ മാധവിയുടെ മരണത്തിന് കാരണമെന്ന കാണിച്ച് സഹോദരി മാധവി ചോപ്ര പരാതി നല്‍കി. വീഴാതിരിക്കാന്‍ പിടിച്ച വൈദ്യുതത്തൂണിന് സമീപം വയര്‍ വേര്‍പെട്ട് കിടക്കുന്നുണ്ടായിരുന്നു. ഇതാണ് അപകടത്തിന് ഇടയാക്കിയത്.