ഗതാഗത നിയമ ലംഘനം: ആലപ്പുഴ നഗരത്തില്‍ അഞ്ച് നിരീക്ഷണ ക്യാമറകള്‍ കൂടി

author-image
neenu thodupuzha
New Update

ആലപ്പുഴ: എം.വി.ഡിയുടെ എ.ഐ ക്യാമറയ്ക്ക് പിന്നാലെ ആലപ്പുഴ നഗരത്തിലെ അഞ്ചിടങ്ങളില്‍ പോലീസിന്റെ നിയന്ത്രണത്തില്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചു. ഗതാഗത നിയമലംഘനത്തിന് തടയിടാനും കുറ്റവാളികളെ കുടുക്കാനുമാണ് നഗരത്തിലെ കൂടുതല്‍ ഭാഗങ്ങളെ ക്യാമറ നിരീക്ഷണത്തിലാക്കിയത്.

Advertisment

publive-image

നോര്‍ത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മുമ്പ് സ്ഥാപിച്ചിരുന്ന ക്യാമറകളില്‍ അഞ്ചെണ്ണം കൂടി ഇന്നലെ സ്‌റ്റേഷനുമായി ബന്ധിപ്പിച്ചു. സൗത്ത് സ്‌റ്റേഷന്‍ പരിധിയില്‍ വിവിധ റെസിഡന്റ്‌സ് അസോസിയേഷനുകള്‍ സ്ഥാപിച്ച ക്യാമറകളാണ് സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്നത്.

എസ്.ഡി കോളജ് മുതല്‍ തലവടി വരെയുള്ള ഭാഗങ്ങളിലാണ് ക്യാമറകള്‍. വഴിച്ചേരി സ്വകാര്യ ബസ് സ്റ്റാന്‍ഡും ബോട്ട് ജെട്ടിയുമുള്‍പ്പെടെ യുള്ള സ്ഥലങ്ങള്‍ ഇതോടെ പോലീസിന്റെ നിരീക്ഷണത്തിലായി. ട്രാഫിക് നിയമ ലംഘനങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍, ലഹരി ഇടപാടുകള്‍, ഗതാഗത തടസം സൃഷ്ടിക്കല്‍ തുടങ്ങിയവയെല്ലാം കൃത്യമായി നിരീക്ഷിക്കാനും ഞൊടിയിടയില്‍ പോലീസ് സാന്നിദ്ധ്യം ഉറപ്പാക്കാനും ക്യാമറകള്‍ സഹായിക്കും.

നിലവില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 35 ക്യാമറകളും സൗത്ത് സ്‌റ്റേഷന്‍ പരിധിയില്‍ 40 കാമറകളുമാണുള്ളത്. വഴിച്ചേരി സ്വകാര്യ ബസ് സ്റ്റാന്‍ഡ്, ബോട്ട് ജെട്ടി വിദേശമദ്യശാല പരിസരം, തലവടി ആശ്രമം ജംഗ്ഷന്‍, എസ്.ഡി കോളജ് പരിസരം, പഴവീട് ചുടുകാട് പരിസരം, പഴവീട് ഭാഗത്തെ വിവിധ റോഡുകള്‍ എന്നിവിടങ്ങളിലാണ് പുതുതായി ക്യാമറ സ്ഥാപിച്ചത്.

Advertisment