കാസർഗോഡ് യുവതിയെ ഫോണില്‍ ശല്യപ്പെടുത്തിയത്  ചോദ്യംചെയ്ത യുവാവിനെ കുത്തിക്കൊന്നു; പ്രതി ഒളിവിൽ

author-image
neenu thodupuzha
New Update

കാസര്‍ഗോഡ്: ബന്ധുവായ യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു. മധൂര്‍ അറന്തോടിലെ സഞ്ജീവ-സുമതി ദമ്പതികളുടെ മകന്‍ സന്ദീപാ(26)ണു കൊല്ലപ്പെട്ടത്.

Advertisment

കേസിലെ പ്രതിയും കെ.എസ്.ഇ.ബി. കരാര്‍ ജോലിക്കാരനുമായ പവന്‍രാജിനു (22) വേണ്ടി പോലീസ് അന്വേഷണം  ഊര്‍ജിതമാക്കി. 25ന് ഉച്ചകഴിഞ്ഞ് 3.30ന് എന്‍മകജെ കജംപാടിയിലായിരുന്നു സംഭവം.

publive-image

സന്ദീപിന്റെ ഇളയമ്മയുടെ മകന്‍ ഷാരോണിന്റെ വീടുനിര്‍മാണത്തിനായി അന്ന് കല്ലിറക്കിയിരുന്നു. അതിനുശേഷം സന്ദീപും ഷാരോണും ബൈക്കില്‍ വരുന്നതിനിടെ പ്രതി ഇവരെ തടഞ്ഞുനിര്‍ത്തുകയും സന്ദീപിന്റെ കഴുത്തില്‍ കത്തിക്കൊണ്ട് കുത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ സന്ദീപിനെ ആദ്യം കാസര്‍ഗോട്ടെ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിക്കുകയായിരുന്നു. കഴുത്തില്‍ ഇരുവശങ്ങളിലായി രണ്ട് മുറിവുകളുണ്ട്.

സംഭവം നടന്നതിനു പിന്നാലെ പവന്‍രാജ് ഒളിവില്‍ പോയി. ഷാരോണിന്റെ സഹോദരിയെ ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തിയതിന് അഞ്ചുമാസം മുമ്പ് സന്ദീപും ഷാരോണും ഇയാളെ താക്കീത് ചെയ്തിരുന്നു. പ്രതിക്കുവേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ബദിയഡുക്ക എസ്.ഐ: കെ.പി. വിനോദ് കുമാര്‍ അറിയിച്ചു.

Advertisment