മുഴപ്പിലങ്ങാട്: റഷ്യയില്‍ തടാകത്തില്‍വീണു മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനിയായ മലയാളിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു.
റഷ്യയിലെ സ്‌മോളന്‍സ്‌ക് സ്‌റ്റേറ്റ് മെഡിക്കല്‍ കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനി കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ഇ. പ്രത്യുഷ(24)യാണു മരിച്ചത്. കൂറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം ഷെര്‍ളിയുടെ ഏക മകളാണ്. ഓഗസ്റ്റില്‍ അവധിക്കു നാട്ടില്‍ വരാനിരിക്കുകയായിരുന്നു.
/sathyam/media/post_attachments/I3OHlHbUeEDpkdbE9kno.jpg)
കൂട്ടുകാര്‍ക്കൊപ്പം സവാരി പോയപ്പോള്‍ അബദ്ധത്തില്‍ തടാകത്തില്‍ വീണു മുങ്ങിമരിച്ചതായാണ് കൂടെ പഠിക്കുന്നവര്‍ വീട്ടുകാരെ അറിയിച്ചത്. അപകടത്തില്‍പ്പെട്ട രണ്ടു സഹപാഠികളെ രക്ഷപ്പെടുത്തിയെങ്കിലും പ്രത്യുഷയെ രക്ഷിക്കാനായില്ലെന്നാണു കൂട്ടുകാര്‍ അറിയിച്ചത്.