ഷെയ്ഖ് ദർവേഷ് സാഹിബ് പുതിയ കേരളാ പോലീസ് മേധാവി; ഡോ. വി. വേണു ചീഫ് സെക്രട്ടറി

author-image
neenu thodupuzha
New Update

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി ഷെയ്ഖ് ദർവേഷ് സാഹിബിനെ തെരഞ്ഞെടുത്തു. ഡോ. വി. വേണു പുതിയ ചീഫ് സെക്രട്ടറിയാകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

Advertisment

publive-image

ഈ മാസം അവസാനം ചീഫ് സെക്രട്ടറി വി. പി. ജോയിയും പോലിസ് മേധാവി അനിൽകാന്തും വിരമിക്കുന്നതോടെ  ഇരുവരും ചുമതലയേൽക്കും.

ഫയർഫോഴ്സ് മേധാവിയായിരുന്നു പുതുതായി പോലീസ് മേധാവിയാകുന്ന ഷെയ്ഖ് ദർവേഷ് സാഹിബ്. ക്രൈംബ്രാഞ്ച് മേധാവിയും ക്രമസാമാധന ചുമതലയുള്ള എ.ഡി.ജി.പിയുമായും ഇദ്ദേഹം ചുമതലയേറ്റിരുന്നു.

Advertisment