ശ്വാസംമുട്ടൽ: പരോളിൽ കഴിഞ്ഞ കൊലക്കേസ് പ്രതി മരിച്ചു 

author-image
neenu thodupuzha
New Update

മലപ്പുറം:  പരോളിൽ കഴിയവെ കൊലപാതകക്കേസിലെ പ്രതി  ശ്വാസംമുട്ടലിനെത്തുടർന്ന് മരിച്ചു. അമരമ്പലം പഞ്ചായത്തിലെ ചുള്ളിയോട് എസ്ടി കോളനിയിലെ ചാത്തനാണ് ചികിത്സയിലിരിക്കെ മരിച്ചത്.

Advertisment

publive-image

2007ൽ ചുള്ളിയോട് പാൽ സൊസൈറ്റിക്ക് സമീപമുള്ള റബർ തോട്ടത്തിൽ വച്ച് വയോധികയെ കൊലപ്പെടുത്തിയ കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷയിൽ കഴിയവെ ചാത്തൻ 19നാണ് ഒരു മാസത്തെ പരോളിലിറങ്ങിയത്. ശ്വാസംമുട്ടൽ ഉൾപ്പെടെ ഒട്ടേറെ അസുഖങ്ങളുള്ളതിനാൽ മരുന്നുകഴിച്ചു വരികയായിരുന്നു.

വീട്ടുകാരാണ് ഞായറാഴ്ച ഇയാളെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ മരിച്ചു. നിലമ്പൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ കോടതി മജിസ്‌ട്രേറ്റ് സാറാ ഫാത്തിമ, നിലമ്പൂർ തഹസിൽദാർ എം.പി. സിന്ധു എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

എല്ലാ നിയമനടപടികളും പൂർത്തികരിച്ചാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരിയിലേക്ക് കൊണ്ടുപോയത്. ഭാര്യ: പരേതയായ നങ്ക. മക്കൾ: സിന്ധു, ലക്ഷ്മി. മരുമകൻ: ഷിജു. സംസ്‌കാരം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒന്നിനു ചെട്ടിപ്പാടം പൊതുശ്മശാനത്തിൽ.

Advertisment