ചെന്നൈ: ക്ഷേത്ര പൂജാരിയെ നിയമിക്കുന്നതില്‍ ജാതിക്കോ, വംശപാരമ്പര്യത്തിനോ അല്ലാ ഓരോ ക്ഷേത്രത്തിലെയും പ്രത്യേകത അനുസരിച്ച് പൂജാകര്‍മങ്ങള്‍ ചെയ്യാന്‍ അറിവും പരിചയവുമുണ്ടോയെന്നതിനാണ് പ്രാധാന്യമെന്ന് മദ്രാസ് ഹൈക്കോടതി.
ഹൈന്ദവരാധനയുമായി ബന്ധപ്പെട്ട ആഗമ തത്വപ്രകാരം ഓരോ ക്ഷേത്രത്തിനു ബാധകമായ പൂജയും മറ്റും അനുഷ്ഠിക്കാനുള്ള പരിജ്ഞാനവും ശരിയായ പരിശീലനവും യോഗ്യതയുള്ളവരെയാണ് തെരഞ്ഞെടുത്തതെങ്കില്‍ പൂജാരി നിയമനത്തില്‍ ജാതിക്ക് പ്രത്യേക പ്രാധന്യം കല്‍പ്പിക്കേണ്ടതില്ലെന്ന് ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കിടേഷ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
/sathyam/media/post_attachments/XOxWrob5uDr0JFARbPbX.png)
സേലത്തെ ശ്രീ സുഗവനേശ്വരര്‍ സ്വാമി ക്ഷേത്രത്തില്‍ പൂജാരി, സ്ഥാനീയ നിയമനത്തിനായി ക്ഷേത്രഭരണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ ചോദ്യംചെയ്ത് 2018ല്‍ മുത്തു സുബ്രഹ്മണ്യ ഗുരുക്കള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി തീര്‍പ്പാക്കി കൊണ്ടാണ് സുപ്രധാന ഉത്തരവ്.
പണ്ടു മുതലേ ആചാരങ്ങളും പ്രയോഗങ്ങളും അനുസരിച്ച് സേവനമനുഷ്ഠിച്ചതിനാല്‍ സ്ഥാനിക പദവി വഹിക്കാന്‍ പാരമ്പര്യ അവകാശമുണ്ടെന്ന വാദമാണ് ഹര്‍ജിക്കാരന്‍ ഉയര്‍ത്തിയത്. പൂജാരി നിയമനത്തിന് പുതിയ പരസ്യം നല്‍കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ച കോടതി ഹര്‍ജിക്കാരനെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.