രഹസ്യഭാഗത്ത് എന്തോ ഒളിപ്പിച്ചിട്ടുള്ളതായി പോലീസിന് സംശയം; എക്സ്-റേ പരിശോധനയ്ക്ക് എത്തിച്ച തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് റിമാൻഡ് പ്രതി, മൽപ്പിടുത്തം, ആത്മഹത്യാ ഭീഷണി; കണ്ടെടുത്തത് ഒരു പൊതി ബീഡി

author-image
neenu thodupuzha
New Update

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എക്സ്-റേ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ റിമാൻഡ് പ്രതിയുടെ പരാക്രമം.  കൊലക്കേസിൽ റിമാൻഡിൽ കഴിയുന്ന കോട്ടയം സ്വദേശി ലുധീഷാ (പുൽച്ചാടി ലുധീഷ്)ണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

Advertisment

publive-image

ലുധീഷിനെ കേസിനായി കോടതിയിൽ കൊണ്ടുപോയി തിരികെ ജയിലിലെത്തിച്ചപ്പോൾ ഇയാൾ രഹസ്യഭാഗത്ത് എന്തോ ഒളിപ്പിച്ചിട്ടുള്ളതായി ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. തുടർന്ന് എക്സ്-റേ പരിശോധനയ്ക്ക് തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചു.

പ്രകോപിതനായ പ്രതി എക്സ്-റേയ്ക്ക് വിസമ്മതിക്കുകയും  മണിക്കൂറുകളോളം ജയിൽ ജീവനക്കാരുമായി മൽപ്പിടുത്തം നടത്തുകയുമുണ്ടായി. ഇതിനിടെ ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തു.

ഒടുവിൽ മെഡിക്കൽ കോളേജ് പോലീസും കൂടുതൽ ജയിൽ ഉദ്യോഗസ്ഥരും എത്തി കീഴ്പ്പെടുത്തി അർധരാത്രിയോടെ എക്സ്-റേയ്ക്ക് വിധേയനാക്കി. ഒടുവിൽ പരിശോധനയിൽ രഹസ്യഭാഗത്ത് ഒളിപ്പിച്ച ഒരു പൊതി ബീഡി കണ്ടെത്തുകയായിരുന്നു.

Advertisment