അമ്പലപ്പുഴ: നായ പിന്നാലെ പാഞ്ഞെത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സൈക്കിള്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചുവീണ് വിദ്യാര്‍ഥിക്ക് പരുക്ക്.
പുന്നപ്ര തെക്ക് ആറാം വാര്‍ഡ് പോത്തശേരി കൊച്ചുമോന്റെ മകന്‍ പത്താം ക്ലാസ് വിദ്യാര്‍ഥി സാജനാ(15)ണ് പരുക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ ട്യൂഷന്‍ ക്ലാസില്‍ സൈക്കിളില്‍ പോകുമ്പോഴായിരുന്നു അപകടം.
/sathyam/media/post_attachments/WvTPb6qoDw04Hcr11O7f.jpg)
ഒറവാറശേരി ജങ്ഷന് സമീപം റോഡരുകില്‍ കിടക്കുകയായിരുന്ന നായ സാജന്റെ പിന്നാലെ പാഞ്ഞടുത്തു. അക്രമം ഭയന്ന് സൈക്കിള്‍ വേഗത്തില്‍ ചവിട്ടുന്നതിനിടെ നിയന്ത്രണംവിട്ട് സമീപത്തെ മതിലില്‍ ഇടിച്ച് വീഴുകയായിരുന്നു.
വീഴ്ചയില്‍ കാനയുടെ മുകളില്‍ നിരത്തിയിരുന്ന സ്ലാബില്‍ തലയിടിച്ചാണ് പരുക്കേറ്റത്. ഇടത് കണ്ണിനും തലയ്ക്കും പരുക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈക്കിളിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.