ചന്ദനക്കടത്ത്: കാന്തല്ലൂര്‍ സ്വദേശികള്‍ തമിഴ്‌നാട്ടില്‍ വനപാലകരുടെ പിടിയില്‍

author-image
neenu thodupuzha
New Update

മൂന്നാര്‍: മറയൂര്‍ ചന്ദന റിസര്‍വില്‍ നിന്നും ചന്ദനം വെട്ടി തമിഴ്‌നാട്ടിലേക്ക് കടത്തുന്നതിനിടെ തമിഴ്‌നാട് വനപാലകര്‍ കാന്തല്ലൂര്‍ സ്വദേശികളായ മൂന്നുപേരെ പിടികൂടി.

Advertisment

പെരടിപള്ളത്ത് ശക്തിവേല്‍ (38), ആദിവാസികളായ ഒള്ളവയില്‍ കുടിയിലെ മയില്‍സ്വാമി (37), പാല്‍രാജ് (43) എന്നിവരെയാണ് അതിര്‍ത്തി വനമേഖലയായ തമിഴ്‌നാട് അമരാവതി റെയ്ഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ള വനപാലകര്‍ സംഘം പിടികൂടിയത്.

publive-image

അമരാവതി വനമേഖലയില്‍ അരുളിപ്പാറ ഭാഗത്ത് മൂന്നുപേര്‍ അടങ്ങുന്ന സംഘം ചുമടമായി നടക്കുമ്പോഴാണ്  പെട്രോളിങ്ങിനുണ്ടായിരുന്ന വനപാലകര്‍ പിടികൂടിയത്. ഇവരില്‍നിന്ന് 13 കിലോ തൂക്കംവരുന്ന ചന്ദനക്കഷ്ണങ്ങളും മുറിക്കാന്‍ ഉപയോഗിച്ച വാളും കത്തിയും കണ്ടെടുത്തു.

ചന്ദനമരം മുറിച്ചത് മറയൂര്‍ ചന്ദന റിസര്‍വില്‍ ഉള്ളതാണോ തമിഴ്‌നാട് വനമേഖലയിലാണോ എന്നുള്ളതിന് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉദുമല്‍പേട്ട കോടതിയില്‍ ഹാജരാക്കി. കസ്റ്റഡിയിലെടുത്ത് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് തമിഴ്‌നാട് വനപാലകര്‍ പറഞ്ഞു.

Advertisment