പാലക്കാട്: കല്യാണ വസ്ത്രവും ആഭരണങ്ങളും അണിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് കടക്കുമ്പോഴുള്ള ചില ചടങ്ങുകൾ വരനും വധുവിധും വയ്യാവേലിയാകുന്നു.
പാലക്കാട് പല്ലശ്ശനയില്‍ നടന്ന ഒരു വിവാഹത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. ചെക്കന്റേയും പെണ്ണിന്റെയും തല കൂട്ടി മുട്ടിക്കുന്ന വീഡിയോ ആണിത്. വരന്റെ വീട്ടിലേക്ക് വലതുകാല്‍ വച്ച് കയറാനെത്തിയ വധുവിനാണ് ഈ ദുരനുഭവം.
/sathyam/media/post_attachments/lLxGf5bLquKDkahSWDRH.jpg)
പല്ലശന സ്വദേശിയായ സച്ചിന്റെ വിവാഹ ശേഷം വധുവിന്റെ ഗൃഹ പ്രവേശന സമയത്താണ് ആചാരം തലവേദനയായത്. പിന്നിൽ നിന്നയാൾ ദമ്പതികളുടെ തല ശക്തിയായി കൂട്ടിയിടിപ്പിക്കുകയാണ്. വേദന കൊണ്ട് വധു കരയുന്നുമുണ്ട്. വരൻ തിരുമ്മി കൊടുക്കുന്നുമുണ്ട്. ഇടിയുടെ ആഘാതം ഇനിയും മാറിയിട്ടില്ലെന്നും തലയുടെ വേദനയും നീരും മാറിയിട്ടില്ലെന്നും വധു കോഴിക്കോട് മുക്കം സ്വദേശിനി സജ്‌ല പറയുന്നു.
/sathyam/media/post_attachments/cuMJB6dh4pfmdg2P1Qx2.jpg)
ശരീരത്തിന് വേദനയുണ്ടാക്കുന്ന ചടങ്ങുകള്‍ താല്‍പര്യമില്ലെന്ന് സച്ചിന്റെ സഹോദരി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് ഇടിയുണ്ടാകില്ലെന്ന പ്രതീക്ഷയിലായിരുന്നു. ഒടുവിൽ നിലവിളക്കെടുത്ത് കരഞ്ഞുകൊണ്ട് ഭര്‍തൃവീട്ടിലേക്ക് കയറേണ്ട അവസ്ഥയായിപ്പോയെന്ന് സജ്‌ല വിശദമാക്കുന്നു.
തനിക്ക് നേരിട്ട അവസ്ഥ മറ്റാര്‍ക്കും വരരുതേയെന്നാണ് സജ്‌ലയുടെ പ്രതികരണം. നവവധു പൊട്ടിക്കരഞ്ഞ് നിലവിളക്ക് എടുക്കുന്നത് കണ്ട് സ്ഥലത്തുണ്ടായിരുന്നവരും സങ്കടത്തിലായിപ്പോയെന്നും സച്ചിനും പറയുന്നു. എന്നാൽ, പാലക്കാട് ഇതുവരെ ഇതുപോലെ ഒരു ആചാരം ചടങ്ങിനിടെയില്ലെന്നും ഒരു വിഭാഗം വാദിക്കുന്നുമുണ്ട്.