എറണാകുളം: വിരമിച്ച ജീവനക്കാരുടെ ആനുകൂല്യം നൽകാതെ വന്നതോടെ ഏറ്റുമാനൂർ ലേബർ കോടതി ഉത്തരവ് അനുസരിച്ച് എറണാകുളം ജില്ലാ കളക്ടർ ട്രാവൻകൂർസിമന്റ്‌സിന്റെ കാക്കനാട്ടെ സ്ഥലം ജപ്തി ചെയ്യാൻ ഉത്തരവിറക്കി.
അഞ്ചു വർഷത്തിലേറെയായി സർവീസിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് ആനൂകൂല്യങ്ങൾ ഒന്നും നൽകാത്ത സാഹചര്യത്തിലാണ് ഇപ്പോൾ തൊഴിലാളികൾ നൽകിയ കേസിനെത്തുടർന്ന് ജപ്തി നടപടി. സർവീസിൽ നിന്നും വിരമിച്ച 110 തൊഴിലാളികളിൽ 35 പേരാണ് കേസ് ഫയർ ചെയ്തിരുന്നത്.
/sathyam/media/post_attachments/QUTR4k3RGh7lv4yyfZrZ.jpg)
ട്രാവൻകൂർ സിമന്റ്‌സിൽ സർവീസിൽ നിന്നും വിരമിച്ച തൊഴിലാളികൾ നേരത്തെ ഏറ്റുമാനൂർ ലേബർ കോടതിയെ സമീപിച്ചിരുന്നു. ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി അടക്കമുള്ള ആനൂകൂല്യങ്ങൾ നൽകാൻ കോടതി ഉത്തരവിട്ടെങ്കിലും ഇത് നൽകാൻ കമ്പനി തയ്യാറായില്ല. ഇതേത്തുടർന്നു ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഈ സ്ഥലം എറണാകുളം ജില്ലാ കളക്ടറുടെ പരിധിയിലായതിനാൽ കോട്ടയം കളക്ടർ നിർദേശം എറണാകുളത്തിനു കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സ്ഥലം ജപ്തി ചെയ്തിരിക്കുന്നത്. നൂറിലധികം ജീവനക്കാരാണ് ഇത് വരെ നിന്നും വിരമിച്ചത്.
45 ഓളം ജീവനക്കാരുടെ കേസ് ലേബർ കോടതി പരിഗണിച്ചു വരികയാണ്. നേരത്തെ ഇ.പി. ജയരാജൻ വ്യവസായ മന്ത്രിയായിരിക്കുന്ന കാലഘട്ടത്തിൽ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാൻ അഞ്ചു കോടി അനുവദിച്ചിരുന്നു.
എന്നാൽ, 1.29 കോടി രൂപ മാത്രമാണ് ജീവനക്കാരുടെ ആനൂകൂല്യങ്ങൾക്കായി മാറ്റി വച്ചത്. ബാക്കി തുക മറ്റ് ചെലവുകൾക്ക് വിനിയോഗിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ജീവനക്കാർ കോടതിയെ സമീപിച്ചു കമ്പനിയുടെ സ്ഥലം ജപ്തി ചെയ്ത് അനൂകൂല്യങ്ങൾ നൽകാൻ ഉത്തരവുണ്ടായിരിക്കുന്നത്.