തൊടുപുഴ: പെരുമ്പാവൂരില്‍നിന്ന് തൊടുപുഴയില്‍ മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്തിയിരുന്ന രണ്ട് അസം സ്വദേശികളെ പോലീസ് പിടികൂടി.
/sathyam/media/post_attachments/cGFn1T3WbCmtKCkBbw07.png)
നഗോണ്‍ ജില്ല ദിംഗ്ബാരി പത്താര്‍ ജൂറിയ സ്വദേശി റോയ്‌സുദ്ദീന്‍ (26), കരിംഗഞ്ച് ജില്ല റ്റാല ബജാര്‍ നീളം ബസാര്‍ സ്വദേശി ഫോയ്‌സുര്‍ റഹ്മാന്‍ (22) എന്നിവരെയാണ് പിടികൂടിയത്. 0.7 ഗ്രാം ബ്രൗണ്‍ഷുഗറും അഞ്ച് ഗ്രാം കഞ്ചാവും 12000 രൂപയും പിടിച്ചെടുത്തു.
നാളുകളായി ഇരുവരും മയക്കുമരുന്ന് വില്‍പന നടത്തി വരികയായിരുന്നു. ജില്ലയില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യമായാണ് ബ്രൗണ്‍ഷുഗര്‍ കേസ് പിടികൂടുന്നത്.
പ്രതികള്‍ ഉള്‍പ്പെടുന്ന സംഘം അസമില്‍നിന്ന് എത്തിക്കുന്നതാണ് ബ്രൗണ്‍ഷുഗറെന്ന് പോലീസ് പറഞ്ഞു.
രഹസ്യ വിവരത്തെത്തുടര്‍ന്ന് എസ്.എച്ച്.ഒ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. തൊടുപുഴയിലേക്ക് ഇത്തരത്തില്‍ വലിയതോതില്‍ ബ്രൗണ്‍ഷുഗര്‍ അടക്കമുള്ളവ എത്തുന്നതായും പോലീസ് വ്യക്തമാക്കി. കേസില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.