നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കാര്‍ഗോവഴിയുള്ള കള്ളക്കടത്ത് വീണ്ടും രണ്ട് കൊറിയറുകളില്‍ നിന്നായി 410 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. റാസല്‍ഖൈമയില്‍ നിന്നും ഗുഡ് കെയര്‍ കൊറിയര്‍ ഏജന്‍സി വഴിയെത്തിയ കൊറിയറിനകത്താണ് ആദ്യ സ്വര്‍ണം ഒളിപ്പിച്ചതായി കസ്റ്റംസ് കണ്ടെത്തിയത്.
/sathyam/media/post_attachments/xXVheMYufmsvTVhYsO2x.jpg)
അലുമിനിയം ഫോയില്‍ റോളിനകത്താണ് 200 ഗ്രാം സ്വര്‍ണം പൊടിരൂപത്തില്‍ ഒളിപ്പിച്ചിരുന്നത്. മലപ്പുറം സ്വദേശിനി ബുഷറയ്ക്കുവേണ്ടിയാണ് കൊറിയറെത്തിയത്. ഫ്‌ളാസ്‌ക് , ഉപയോഗിച്ച വസ്ത്രങ്ങള്‍, മില്‍ക്ക് പൗഡര്‍ തുടങ്ങിയവയുടെ മറവിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
ഷാലിമാര്‍ കൊറിയര്‍ ഏജന്‍സി വഴി ദുബൈയില്‍ നിന്നും അബൂബക്കര്‍ എന്നയാള്‍ മലപ്പുറം സ്വദേശിനി സജിനയ്ക്കയച്ച കൊറിയറിലാണ് 210 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. സജീനയുടെ പേരിലെത്തിയ കൊറിയറില്‍ നിന്നും ഇതിനുമുമ്പും സ്വര്‍ണം പിടികൂടിയിരുന്നു. ഈ മാസം ഇത് നാലാം തവണയാണ് കാര്‍ഗോ വഴി സ്വര്‍ണക്കടത്ത് പിടികൂടുന്നത്.