ആലപ്പുഴ: ആലപ്പുഴ നഗരസഭാ ഹെല്‍ത്ത് വിഭാഗം സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഹോട്ടലുകളില്‍ നിന്ന് വീണ്ടും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചു.
മുനിസിപ്പല്‍ ഓഫീസ് വാര്‍ഡ് വെളളക്കിണര്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന തര്‍ബിയത്ത് ബേക്കറി ആന്റ് ഫ്രൂട്ട് സ്റ്റാളില്‍ നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ പഴങ്ങള്‍, ദിവസങ്ങള്‍ പഴക്കമുള്ള ജ്യൂസ്, മില്‍ക്ക് ഷെയ്ക്ക്, ചിപ്‌സ്, കാലാവധി കഴിഞ്ഞ പാല്‍ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.
/sathyam/media/post_attachments/QikOdedJp8dZW8tIZrTy.jpg)
സ്ഥാപനത്തിന്റെ പരിസരത്തും അകത്തും കൊതുകുകള്‍, എലികള്‍, മറ്റ് ക്ഷുദ്ര ജീവികള്‍ എന്നിവയുടെ സാന്നിധ്യമുള്ളതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥാപനത്തിന് കേരള മുനിസിപ്പല്‍ ആക്ട് പ്രകാരവും പകര്‍ച്ചവ്യാധി നിയന്ത്രിത നിരോധന നിയമപ്രകാരവും കേസെടുത്ത് പരമാവധി പിഴ ചുമത്തി.
പള്ളാത്തുരുത്തി വാര്‍ഡിലെ പൊടീസ് റസ്‌റ്റോറന്റിന്റെ പരിസരവും അടുക്കളയും വൃത്തിയാക്കുന്നതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി.
പാലസ് വാര്‍ഡില്‍ താഫ് റസ്‌റ്റോറന്റ് കളര്‍കോട്, കൈതവന വാര്‍ഡിലെ തട്ടുകടകളിലും പരിശോധന നടത്തിയെങ്കിലും ഭക്ഷ്യയോഗ്യമല്ലാത്ത യാതൊന്നും കണ്ടെത്തിയില്ല.
സൗത്ത് ഫസ്റ്റ് സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനീസിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അനിക്കുട്ടന്‍, ടെന്‍ഷി സെബാസ്റ്റിയന്‍, ഷെബീന, വിനീത എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us