പശുവിറച്ചി കടത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയിൽ ഗോരക്ഷാഗുണ്ടകള്‍ യുവാവിനെ തല്ലിക്കൊന്നു

author-image
neenu thodupuzha
New Update

മുംബൈ: പശുവിറച്ചി കടത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കില്‍ ഗോരക്ഷാഗുണ്ടകള്‍ യുവാവിനെ തല്ലിക്കൊന്നു. മുംബൈ കുര്‍ള സ്വദേശിയായ അഫാന്‍ അന്‍സാരി(33)യാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന നാസിര്‍ ഷെയ്ഖ് പരിക്കുകളോടെ ചികിത്സയിലാണ്.

Advertisment

publive-image

പോലീസ് പത്തുപേരെ കസ്റ്റഡിയിലെടുത്തു. ഇരുവരും കാറില്‍ ഇറച്ചിയുമായി പോകവെ ഗോസംരക്ഷകര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. കാര്‍ അടിച്ചു തകര്‍ത്തു. ഗുരുതര പരിക്കേറ്റ നിലയില്‍ കാറിനുള്ളില്‍ കണ്ടെത്തിയ ഇരുവരെയും പോലീസെത്തിയാണ് ആശുപത്രിയിലാക്കിയത്. ചികിത്സയിലിരിക്കെ അഫാന്‍ അന്‍സാരി മരിച്ചു.

കാറിനുള്ളിലുണ്ടായിരുന്നത് പശുവിറച്ചിയാണോയെന്ന് സ്ഥിരീകരിക്കാന്‍ ലാബില്‍ പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.

Advertisment