New Update
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചു.
Advertisment
സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ ഉള്‍പ്പെടെ നെഗോഷ്യബില്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്ടിനു കീഴില്‍ വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും വ്യാഴവും അവധിയായിരിക്കും. നേരത്തെ ബുഖന്‍ മാത്രമായിരുന്നു അവധി.
/sathyam/media/post_attachments/XuBsfe2lsbYWVdlLdwuf.jpg)
റേഷന്‍ കടകള്‍ക്ക് വ്യാഴാഴ്ചയാണ് അവധി. ബുധനാഴ്ച തുറന്ന് പ്രവര്‍ത്തിക്കും. മാവേലി സ്‌റ്റോറുകള്‍ക്കും ബുധനും വ്യാഴവും അവധിയാണ്. സപ്ലൈകോയുടെ ഇതര വില്‍പ്പനശാലകള്‍ക്ക് വ്യാഴാഴ്ച മാത്രമാണ് അവധി.
സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ബക്രീദ് അവധി വ്യാഴാഴ്ചയായിരിക്കും. ബുധനാഴ്ച നിയന്ത്രിത അവധിയായിരിക്കും. നാളെ നടത്താനിരുന്ന വിവിധ പി.എസ്.എസ്.സി. പരീക്ഷകളും ജൂലൈ 19ലേക്കു മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us