കണ്ണൂര്‍: കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍. കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രി നഴ്‌സിങ് അസിസ്റ്റന്‍റ് മണത്തണയിലെ കൊച്ചുകണ്ടത്തില്‍ ഡാനിയലി(47)നെയാണ് അറസ്റ്റ് ചെയ്തത്.
/sathyam/media/post_attachments/Bf4dfaRwDjQhEIG6ixhK.jpg)
ഞായറാഴ്ച പകല്‍ ആശുപത്രിയില്‍ മുറിവ് ഡ്രസ് ചെയ്യാനെത്തിയതായിരുന്നു 23കാരിയായ യുവതി. മുറിവ് കെട്ടുന്ന മുറിയില്‍ വച്ച് യുവതിയോട് അശ്ലീല ഭാഷയില്‍ സംസാരിക്കുകയും ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചെന്നുമാണ് പരാതി.
മുറിയില്‍നിന്ന് ഇറങ്ങിപ്പോയ യുവതി സഖി വണ്‍ സ്റ്റോപ് സെന്‍ററിന്‍റെ ഹെല്‍പ് ലൈന്‍ നമ്പറില്‍ പരാതിപ്പെടുകയായിരുന്നു. തുടർന്നു പോലീസിനെ അറിയിച്ച് യുവതി കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിനു പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.