കൊച്ചി: ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അബ്ദുള്‍നാസര്‍ മദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
/sathyam/media/post_attachments/h4M56cMO8JpLIqfO1LKA.jpg)
രക്തസമ്മര്‍ദ്ദവും വൃക്കകളുടെ തകരാറും പരിശോധനയില്‍ കണ്ടെത്തി. വിദഗ്ധ ചികിത്സയ്ക്കായി മദനി നിരീക്ഷണത്തിലാണ്. ആരോഗ്യനില വീണ്ടെടുക്കാന്‍ ഏതാനും ദിവസങ്ങള്‍കൂടി ആശുപത്രിയില്‍ തുടരേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ബാംഗളുരുവിൽനിന്നു കൊല്ലത്തേക്കുള്ള യാത്രാമധ്യേ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പോകുംവഴി പലതവണ ഛര്‍ദ്ദിച്ച മദനിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.