പാനൂര്‍: സാമൂഹ്യ മാധ്യമങ്ങളില്‍ സ്ത്രീയുടെ പേരില്‍ വ്യാജ പ്രൊശഫെലുണ്ടാക്കി പണം തട്ടിയ യുവാവിനെ കൊളവല്ലൂര്‍ പോലീസ് പിടികൂടി. ഷംന എന്ന പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി ഗൂഡല്ലൂര്‍ സ്വദേശി ഉബൈദുള്ള(30)യാണ് തട്ടിപ്പ് നടത്തിയത്.
കടവത്തൂരിലെ എന്‍.കെ. മുഹമ്മദിന്റെ പരാതിയിലാണ് അറസ്റ്റ്. ഊട്ടി കേന്ദ്രീകരിച്ച് കൊളവല്ലൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടയിലായത്.
/sathyam/media/post_attachments/5SJIzrWZ8OTLB52H5wr2.webp)
2019ലാണ് ഷംന എന്ന വ്യാജ പ്രൊഫൈലിലൂടെ ഉബൈദുള്ള മുഹമ്മദുമായി ബന്ധം സ്ഥാപിച്ചത്. കൂടുതല്‍ അടുപ്പം വന്നതോടെ പണമിടപാടുമായി. പല തവണകളായി ആറു ലക്ഷം രൂപയാണ് ഉബൈുള്ള വാങ്ങിയത്. തിരികെ നല്‍കാനായി പറഞ്ഞ കാലാവധി കഴിഞ്ഞതോടെ മുഹമ്മദ് കൊളവല്ലൂര്‍ പോലീസില്‍ പരാതി നല്‍കി.
ഷംനയ്ക്ക് പിന്നാലെ പോയ പോലീസിന് ഉെബെദുള്ള എന്ന യുവാവിനെയാണ് കിട്ടിയത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളുള്‍പ്പെടെ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
ഗൂഡല്ലൂരില്‍നിന്ന് പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. താമരശേരി എസ്‌ഐ അബ്ദുള്‍ റസാഖിന്റെ സഹായത്തോടെ കൊളവല്ലൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ടിവി സുരേഷ്, രാജേഷ് പന്ന്യന്നൂര്‍, ദീപേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.