തിരുവനന്തപുരത്ത് പോലീസ് വേഷത്തിലെത്തി വ്യാപാരിയെ വിലങ്ങണിയിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമം; പോലീസുകാരനടക്കം രണ്ടുപേർ അറസ്റ്റിൽ

author-image
neenu thodupuzha
New Update

തിരുവനന്തപുരം: കട അടച്ച് വീട്ടിലേക്ക് മടങ്ങിയ വ്യാപാരിയെ പോലീസ് വേഷത്തിലെത്തി പോലീസ് ഉപയോഗിക്കുന്ന വിലങ്ങണിയിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ.

Advertisment

കാട്ടാക്കട സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായിരുന്ന ആര്യനാട് പറണ്ടോട് സ്വദേശി വിനീത്, ആംബുലൻസ് ഡ്രൈവർ വെള്ളനാട് സ്വദേശി അരുൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

publive-image

നെടുമങ്ങാട് പഴകുറ്റി സോണി മൻസിലിൽ മുജീബി(43)നെയാണ് ശനിയാഴ്ച രാത്രി പത്തോടെ പ്രതികൾ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.

കട പൂട്ടി വീട്ടിലേക്ക് മടങ്ങവെ കാറിൽ പിന്തുടർന്നെത്തിയ സംഘം പൂവച്ചൽ ജംഗ്ഷനു സമീപം കാർ തടഞ്ഞാണ് മുജീബിനെ കാറിൽ ബന്ധിയാക്കിയത്. കാട്ടാക്കട പോലീസെത്തിയാണ് മുജീബിനെ മോചിപ്പിച്ചത്.

സി.സി.ടിവി ദൃശ്യങ്ങൾ  ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സംഭവത്തിന് ശേഷം പ്രതികൾ ഉപേക്ഷിച്ച പോലീസ് യൂണിഫോമും ചെരിപ്പും തൊപ്പിയും നെടുമങ്ങാട് കുട്ടികളുടെ കൊട്ടാരത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ കണ്ടെത്തി. രണ്ടാം പ്രതി അരുണിനെ സ്ഥലത്തെത്തിച്ച് ഇവ ശേഖരിച്ചിരുന്നു. കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തതത്.

Advertisment