സാധാരണക്കാരെ പ്രലോഭിപ്പിച്ച്  ആധാര്‍, പാന്‍ കാര്‍ഡ്  കൈക്കലാക്കി വ്യാജ ബാങ്ക് അക്കൗണ്ടുകളും ജി.എസ്.ടി. രജിസ്‌ട്രേഷനും സംഘടിപ്പിക്കും; നികുതി വെട്ടിച്ച് 850 കോടിയുടെ വ്യാപാരം; അന്തര്‍ സംസ്ഥാനസംഘം പിടിയില്‍

author-image
neenu thodupuzha
New Update

അടയ്ക്കാ കച്ചവടത്തിന്റെ മറവില്‍ വ്യാജ രജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിച്ച് 850 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയ അന്തര്‍ സംസ്ഥാന സംഘത്തെ ജി.എസ്.ടി. ഇന്റലിജന്‍സ് പിടികൂടി. കേരള, കര്‍ണാടക ജി.എസ്.ടി. വകുപ്പുകളുടെ ഇന്റലിജന്‍സ് വിഭാഗം നടത്തിയ സംയുക്ത പരിശോധനയിലാണു രാജ്യവ്യാപകമായി വ്യാജ രജിസ്‌ട്രേഷനുകള്‍ എടുത്ത്, വ്യാജ ഇന്‍വോയ്‌സുകള്‍ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘത്തെ പിടികൂടിയത്.

Advertisment

publive-image
സംസ്ഥാന ജി.എസ്.ടി. വകുപ്പ് കാഞ്ഞങ്ങാട് ഇന്റലിജന്‍സ് വിഭാഗം, സംസ്ഥാന ജി.എസ്.ടി വകുപ്പിലെ മറ്റ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍, കര്‍ണാടക സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം എന്നിവയാണു പരിശോധന നടത്തിയത്. ഈ മാസം 22ന് നടത്തിയ പരിശോധനയില്‍ രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന 30 വ്യാജ രജിസ്‌ട്രേഷനുകള്‍ കണ്ടെത്തിയിരുന്നു.

സാധാരണക്കാരെ പ്രലോഭിപ്പിച്ച് അവരുടെ ആധാര്‍, പാന്‍ കാര്‍ഡ് എന്നിവ കൈക്കലാക്കി വ്യാജ മൊെബെല്‍ കണക്ഷനുകള്‍ എടുക്കുകയും അവ ഉപയോഗിച്ച് ആധാര്‍ അപ്‌ഡേറ്റുകള്‍ നടത്തി, വ്യാജ ബാങ്ക് അക്കൗണ്ടുകളും ജി.എസ്.ടി. രജിസ്‌ട്രേഷനും സംഘടിപ്പിക്കുക എന്നതാണ് തട്ടിപ്പ് സംഘങ്ങളുടെ പ്രവര്‍ത്തന രീതി.

അത്തരം വ്യാജ രജിസ്‌ട്രേഷന്‍ ഉപയോഗിച്ച് അടയ്ക്കാ വ്യാപാരം നടത്തിയെന്നു വ്യാജ ഇന്‍വോയ്‌സുകളും വ്യാജ ഇ-വേ ബില്ലും തയാറാക്കും. ഇതിന്റെ മറവില്‍ ഉത്തരേന്ത്യയിലെ ഗുട്ഖ നിര്‍മാണ സംസ്ഥാനങ്ങളിലേക്ക് അനധികൃതമായി ചരക്കുകള്‍ കടത്തുകയാണ് ഇവരുടെ പതിവ്.
അനധികൃത വ്യാപാര ഇടപാടിലൂടെ 2022 ഒക്‌ടോബറിനും 2023 ജൂണിനുമിടയില്‍ രാജ്യത്തുടനീളം ഏകദേശം 850 കോടി രൂപയുടെ വിറ്റുവരവ് നേടിയെന്നാണ്  പ്രാഥമിക വിലയിരുത്തല്‍.

ഇതില്‍ ഏകദേശം 180 കോടി രൂപയുടെ അനധികൃത വ്യാപാരം കേരളത്തിലാണു നടന്നത്. നിയമാനുസൃതമായ വ്യാപാര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ തന്നെ ഒമ്പതു കോടി രൂപയുടെ വ്യാജ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ഐ.ടി.സി) നേടിയെടുക്കുകയും ചെയ്തു.
കേരളത്തിലെയും കര്‍ണാടകയിലെയും 27 വ്യാപാര സ്ഥാപനങ്ങളില്‍ ഇരു സംസ്ഥാനങ്ങളിലെയും ജി.എസ്.ടി.  ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

Advertisment