കോട്ടയത്ത് എം.സി. റോഡിൽ രണ്ടു സ്കൂട്ടറും ഒരു കാറും കെ.എസ്.ആർ.ടി.സി. സ്കാനിയ ബസും  കൂട്ടിയിടിച്ചു; സ്കൂട്ടർ യാത്രികയ്ക്ക് പരിക്ക്

author-image
neenu thodupuzha
New Update

കോട്ടയം:  മണിപ്പുഴയിൽ വാഹനങ്ങളുടെ കൂട്ടയിടി. എം.സി. റോഡിൽ രണ്ടു സ്കൂട്ടറും ഒരു കാറും കെ.എസ്.ആർ.ടി.സി. സ്കാനിയ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ  കാരിത്താസ് ആശുപത്രിയിലെ ജീവനക്കാരിയായ സ്കൂട്ടർ യാത്രിക  ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി ഇടശേരിപ്പറമ്പിൽ ധന്യ തോമസിന്  പരിക്കേറ്റു.

Advertisment

publive-image

ബുധനാഴ്ച രാവിലെ എട്ടിന് സിവിൽ സപ്ലൈസ് പെട്രോൾ പമ്പിനു മുന്നിലായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്ന് കെ.എസ്.ആർ.ടി.സി.  സ്കാനിയ ബസ് വരുന്നതിനിടെ എതിർ ഭാഗത്തുനിന്ന് എത്തിയ സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഈ സമയം സ്കൂട്ടറിൽ ബസ് തട്ടുകയും ചെയ്തു.  ഇതുവഴിയെത്തിയ മറ്റൊരു സ്കൂട്ടർ യാത്രികനും അപകടത്തിൽപ്പെട്ടു.

ഓടിക്കൂടിയ യാത്രക്കാർ ചേർന്നാണ് പരിക്കേറ്റ യുവതിയെ രക്ഷിച്ചത്.  യുവതിയെ അഭയ ആംബുലൻസിൽ കോട്ടയം ഭാരത് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന് എം.സി. റോഡിൽ വൻ ഗതാഗതക്കുരുക്കുണ്ടായി.

Advertisment