കടുത്തുരുത്തി: വടിവാള്‍ വീശിയ കഞ്ചാവു സംഘത്തെ മല്‍പ്പിടുത്തത്തില്‍ കടുത്തുരുത്തി എക്‌സൈസ് സംഘം കീഴ്‌പ്പെടുത്തി. കൈപ്പുഴ കുരിയാറ്റ്കുന്നേല്‍ അലന്‍ വര്‍ഗീസ് (19), കൈപ്പുഴ ആളുപറമ്പില്‍ അഭിജിത് ബിജു (20), കൈപ്പുഴ ജിഷ്ണു സന്തോഷ് (20) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം മാത്തൂര്‍ സൗത്ത് മണലേല്‍ പാലത്തിന് സമീപമാണ് സംഭവം.
/sathyam/media/post_attachments/dBosRJc7uRWqr1nw26jj.jpg)
ഇവിടെ വച്ച് കഞ്ചാവ് കൈമാറാന്‍ സംഘം എത്തുമെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് വേഷം മാറിയെത്തി പാലത്തില്‍ നിന്ന് ചൂണ്ടയിട്ടു കൊണ്ടിരുന്ന എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു.
കഞ്ചാവ് സംഘം എക്‌സൈസിന് നേരെ വടിവാള്‍ വീശിയെങ്കിലും അതിസാഹസികമായി ഇവരെ പിടികൂടുകയായിരുന്നു. കടുത്തുരുത്തി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ നിതിന്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.