അടിമാലി: ടൗണില്‍ ആരോഗ്യ വിഭാഗം 20 ഭക്ഷണ ശാലകളില്‍ പരിശോധന നടത്തി. റെയ്ഡില്‍ 5 ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി നശിപ്പിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു. അടിമാലി ടൗണിലും ദേശീയപാതയരികിലും പ്രവര്‍ത്തിക്കുന്ന റേഞ്ചേഴ്‌സ്, സഫയര്‍, ഫാം യാര്‍ഡ്, റോയല്‍, കണ്ണൂര്‍ കിച്ചന്‍ എന്നീ ഹോട്ടലുകളില്‍ നിന്നുമാണ് ലേബലില്ലാത്തതും ഫ്രീസറില്‍ സൂക്ഷിച്ചിരുന്നതുമായ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്.
/sathyam/media/post_attachments/2E0ayZSivt0yqtjHyxyM.jpg)
ടൗണിലെ അന്നപൂര്‍ണ, റോയല്‍ എന്നീ ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധയുണ്ടായതായി ദേവിയാര്‍ കോളനി ആരോഗ്യ വിഭാഗത്തിനു പരാതി ലഭിച്ചിരുന്നതായി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്നാണ് പരിശോധന നടത്തിയത്. അടിമാലി മേഖലയില്‍ നിരവധിയാളുകള്‍ക്ക് വയറിളക്കം പിടിപെട്ട് ആശുപത്രിയിലാണ്. ഗുരുതരമായി ഭക്ഷ്യവിഷബാധയേറ്റവരെ എറണാകുളത്തെ വിവിധ സ്വകാര്യ ആശുപത്രികളിലേക്കും മാറ്റിയിരുന്നു.
ഹോട്ടലുകളില്‍ ഭാഗികമായി പാകം ചെയ്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ 48 മണിക്കൂര്‍ വരെ ഫ്രീസറില്‍ സൂക്ഷിക്കാന്‍ ഹോട്ടലുകള്‍ക്ക് അനുമതിയുണ്ട്. പക്ഷേ ഇവ കൃത്യമായി പായ്ക്ക് ചെയ്ത് വിവരങ്ങള്‍ രേഖപ്പെടുത്തിയ ലേബല്‍ പതിക്കണം. ഇവയൊന്നും ഇല്ലാതിരുന്ന നിലയില്‍ കണ്ടെത്തിയ ഭക്ഷണസാധനങ്ങളാണ് പിടികൂടി നശിപ്പിച്ചവയില്‍ പലതും. ദേവിയാര്‍ കോളനി ആരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. റിപ്പോര്‍ട്ട് പഞ്ചായത്തിനു കൈമാറി.