ഈരാറ്റുപേട്ട: ഇരുചക്ര വാഹനത്തില്‍ വ്യാജ നമ്പര്‍ പതിച്ച് ഉപയോഗിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. നടക്കല്‍ പത്തായപ്പടി ചെമ്പു വീട്ടില്‍ ഷെജിന്‍ ബഷീറി(29)നെയാണ് അറസ്റ്റ് ചെയ്തത്.
/sathyam/media/post_attachments/Wz3K5F6v1tbngacABCZp.jpg)
ഇയാള്‍ വൈക്കം സ്വദേശിയുടെ പേരിലുള്ള ഇരുചക്ര വാഹനത്തിന്റെ നമ്പര്‍ തന്റെ വാഹനത്തില്‍ പതിച്ച് ഉപയോഗിച്ച് വരികയായിരുന്നു. വൈക്കം സ്വദേശിയുടെ വാഹനത്തിന്റെ അതേ രീതിയിലുള്ള കളറും അതേ കമ്പനിയിലുമുള്ള വാഹനമാണ് ഇയാള്‍ ഉപയോഗിച്ച് വന്നിരുന്നത്.
കഴിഞ്ഞദിവസം പോലീസിന്റെ വാഹന പരിശോധനയില്‍ ഇയാള്‍ നിയമലംഘനം നടത്തിയതിന് പിടിയിലാകുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ വ്യാജ നമ്പര്‍ പതിച്ച മോട്ടർ സൈക്കിളാണ് ഉപയോഗിച്ചു വന്നിരുന്നതെന്ന് കണ്ടെത്തുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.