ന്യൂഡല്‍ഹി: പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിന് മുന്നില്‍ യുവാവ് പരസ്യമായി സ്വയംഭോഗം ചെയ്തതായി പരാതി.
ജൂണ്‍ 12ന് അര്‍ധരാത്രിയില്‍ പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന ഹോസ്റ്റലിന് മുന്നില്‍ നിന്ന യുവാവ് ഈ സമയം ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടികളെ നോക്കി റോഡില്‍ നിന്ന് പരസ്യമായി സ്വയം ഭോഗം ചെയ്യുകയായിരുന്നു.
/sathyam/media/post_attachments/Oyjlf7ZGS7cCf7i90JHs.jpg)
യുവാവിന്റെ വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവാവിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മിഷൻ അദ്ധ്യക്ഷ സ്വാതി മാലിവാള്‍ രംഗത്തെത്തി. സമാനമായ രണ്ട് വീഡിയോ സ്വാതി മാലിവാള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. പെണ്‍കുട്ടികള്‍ താമസിക്കുന്ന സ്ഥലത്തിന് മുന്നില്‍ നിന്ന് രാത്രി പരസ്യമായി സ്വയംഭോഗം ചെയ്യുന്ന യുവാവിന്റെ രണ്ട് വീഡിയോകളാണ് പങ്കുവച്ചത്.
രണ്ട് വീഡിയോകളിലും കാണുന്ന യുവാവ് ഒന്നാകാനാണ് സാധ്യതയെന്ന് സ്വാതി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പരാതികളാണ് വനിതാ കമ്മിഷന് ലഭിച്ചതെന്നും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്വാതി മാലിവാള്‍ വ്യക്തമാക്കി.
ജൂണ്‍ 19ന് നടപടി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മിഷൻ ഡല്‍ഹി പോലീസിന് നോട്ടീസ് അയച്ചു. നോട്ടീസിന് കൃത്യമായ മറുപടി നല്‍കാന്‍ ഡല്‍ഹി പോലീസിന് കഴിയാതെ വന്നതോടെ മൗറീസ് നഗര്‍ എസ്എച്ച്ഓയോട് ജൂണ്‍ 28ന് ഹാജരാകാന്‍ വനിതാ കമ്മിഷൻ നിര്‍ദ്ദേശം നല്‍കി.