ലക്ഷങ്ങൾ വിലവരുന്ന ബൈക്ക് മോഷ്ടിച്ച് രൂപമാറ്റം വരുത്തി വിവിധ സ്ഥലങ്ങളിൽ ഒളിപ്പിച്ചു; രണ്ട് പ്ലസ് ടു വിദ്യാർഥികൾ പിടിയിൽ

author-image
neenu thodupuzha
New Update

ഇടുക്കി: കുഞ്ചിത്തണ്ണിയിൽ ലക്ഷങ്ങൾ വിലവരുന്ന ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾ പിടിയിൽ. വെള്ളത്തൂവൽ, മുതിരപ്പുഴ സ്വദേശികളായ 17 വയസുകാരാണ് പിടിയിലായത്.

Advertisment

publive-image

കുഞ്ചിത്തണ്ണി സ്വദേശി പൂതക്കുഴി ജെഫിൻ സോബിയുടെ മൂന്ന് ലക്ഷം രൂപ വിലവരുന്ന ബൈക്ക്  മൂന്നാർ ഹെർക്സ് അണക്കെട്ടിന്റെ പരിസരത്തുനിന്നാണ് വാഹനം നഷ്ടപ്പെട്ടത്.

ഇയാൾ നൽകിയ പരാതിയെത്തുടർന്ന്  നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് രാജാക്കാട്, അടിമാലി, കോതമംഗലം തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് നാല് ബൈക്കുകൾ കൂടി ഇവര്‍ മോഷ്ടിച്ചതായി കണ്ടെത്തി.

ബൈക്കുകൾ നമ്പർപ്ലേറ്റുകൾ അഴിച്ചുമാറ്റിയും രൂപമാറ്റം വരുത്തിയും വിവിധ സ്ഥലങ്ങളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. മൂന്നാർ എസ്.എച്ച്.ഒ. രാജൻ കെ. അരമനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാക്കും.

Advertisment