ട്രെയിനിൽ ടിക്കറ്റില്ലാതെ  യാത്രചെയ്തത് ചോദ്യം ചെയ്തു; ടി.ടി.ഇ.ക്ക് നേരേ ആക്രമണം, നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയിൽ

author-image
neenu thodupuzha
New Update

കാസര്‍ഗോഡ്: ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ ടി.ടി.ഇക്ക് നേരേ ആക്രമണം. ട്രെയിന്‍ ടിക്കറ്റ് സ്‌ക്വാഡ് ജീവനക്കാരന്‍ കണ്ണൂര്‍ കൂത്തുപറമ്പിലെ എം. രാജേഷിനെയാണ് ആക്രമിച്ചത്.

Advertisment

 

publive-image

സംഭവുമായി ബന്ധപ്പെട്ട് വടകര എടച്ചേരി ചിറക്കം പുനത്തില്‍ വീട്ടില്‍ സി.പി. മുഹമ്മദലി(33)യെ കാസര്‍ഗോഡ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.   ഏഴോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

പയ്യന്നൂരിനും കാഞ്ഞങ്ങാടിനും ഇടയിലായിരുന്നു സംഭവം. ചെന്നൈ-മംഗളൂരു മെയിലിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ ടിക്കറ്റില്ലാതെ യാത്രചെയ്തത് ചോദ്യം ചെയ്തപ്പോഴാണ് മുഹമ്മദലി ടി.ടി.ഇയുടെ കഴുത്തില്‍ കയറിപ്പിടിച്ചത്. യാത്രക്കാരാണ് പ്രതിയെ പിടിച്ചുമാറ്റിയത്. വണ്ടി കാസര്‍ഗോഡ് എത്തിയപ്പോള്‍ രാജേഷ് ജനറല്‍ ആസ്പത്രിയിലെത്തി ചികിത്സതേടി.

പിന്നീട് കാസര്‍ഗോഡ് ആര്‍.പി.എഫ്. സ്‌റ്റേഷനിലെത്തി പരാതി നല്‍കി. എസ്.ഐ. എം. രജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കാസര്‍ഗോഡ് സ്‌റ്റേഷന്‍ പരിസരത്തുനിന്ന് മുഹമ്മദലിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കി.

Advertisment