സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ എത്തിയ യുവതിക്ക് നേരേ വടിവാള്‍ ആക്രമണം; മുന്‍സഹപാഠി അറസ്റ്റിൽ

author-image
neenu thodupuzha
New Update

മുംബൈ: നടുറോഡില്‍ യുവതിക്ക് നേരേ വടിവാള്‍ ആക്രമണം നടത്തി യുവാവ്. പൂണെ സദാശിവ് പേഠിലാണ് സംഭവം നടന്നത്.  20കാരിയായ പൂണെ സ്വദേശിനിക്ക്‌ നേരേയാണ് നടുറോഡില്‍ ആക്രമണമുണ്ടായത്.

Advertisment

ശാന്തനു ലക്ഷ്മണ്‍ യാദവ് എന്നയാളാണ് വടിവാള്‍ ആക്രമണം നടത്തിയത്. നാട്ടുകാര്‍ അക്രമിയെ  കീഴ്‌പ്പെടുത്തി പോലീസിന് കൈമാറി. സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങളും പുറത്തുവന്നു.

publive-image

യുവതി സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ വരികയായിരുന്നു. ഈ നേരത്ത് റോഡിലൂടെ നടന്നുപോകുകയായിരുന്ന ശാന്തനുവും സ്‌കൂട്ടര്‍ യാത്രക്കാരനുമായി വാക്കേറ്റത്തിലേര്‍പ്പെടുന്നതാണ് സി.സി.ടിവി ദൃശ്യങ്ങളിലുള്ളത്. പിന്നാലെ സ്‌കൂട്ടര്‍ യാത്രക്കാരായ യുവതിയും യുവാവും വാഹനത്തില്‍ നിന്നിറങ്ങി. ഈ സമയം പ്രതി കൈയില്‍ ഒളിപ്പിച്ചിരുന്ന വടിവാള്‍ വീശുകയായിരുന്നു.

യുവതിയുടെ ആണ്‍സുഹൃത്തിനെ പ്രതി  ആദ്യം വടിവാള്‍ വീശി ഓടിച്ചു. ഇതോടെ യുവതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതി പിന്തുടര്‍ന്നോടി യുവതിയെ പിറകില്‍നിന്ന്  അടിച്ചുവീഴ്ത്തി  നടുറോഡിലിട്ട് ആക്രമിക്കുകയായിരുന്നു. നാട്ടുകാര്‍  രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വടിവാള്‍ വീശി ഭീഷണിപ്പെടുത്തി. നാട്ടുകാർ കല്ലും മറ്റുവസ്തുക്കളും എറിഞ്ഞ് പ്രതിയെ പിന്തിരിപ്പിക്കുകയും യുവതിയെ രക്ഷിക്കുകയുമായിരുന്നു.

Advertisment