താമരശ്ശേരി: കഷണങ്ങളായി മുറിച്ച ആനക്കൊമ്പുകളുമായി യുവാവ് വനപാലകരുടെ പിടിയില്‍. ആലപ്പുഴ തൊണ്ടംകുളങ്ങര ചെമ്മുകത്ത് ശരത്തി (35)നെയാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍വച്ച് ഫോറസ്റ്റ് ഫ്‌ലൈയിങ് സ്‌ക്വാഡ് പിടികൂടിയത്.
/sathyam/media/post_attachments/sg0YcY3BXpRVQuTFfaOk.jpg)
രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇന്നലെ പ്രതി പിടിയിലായത്. കോഴിക്കോട് ഇടനിലക്കാരന് കൈമാറാനായി ആലപ്പുഴയില്‍ നിന്നും കൊണ്ടുവന്ന ആനക്കൊമ്പിന്റെ അഞ്ച് ചെറു കഷണങ്ങളാണ് കവറിലുണ്ടായിരുന്നത്.
താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കി താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.