ആലപ്പുഴ: കൈതത്തില്‍ ജങ്ഷഷനു സമീപം പ്രവര്‍ത്തിക്കുന്ന ജനകീയ ഭക്ഷണശാലയിലെ ജോലിക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച യുവാക്കളെ പോലീസ് പിടികൂടി.
ആര്യാട് പഞ്ചായത്ത് നാലാം വാര്‍ഡില്‍ പുളിയ്ക്കല്‍ വീട്ടില്‍ വൈശാഖ് (30), പുത്തന്‍ പറമ്പ് വീട്ടില്‍ ജയേഷ് (30), പുറത്ത് വീട്ടില്‍ അമല്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്.
/sathyam/media/post_attachments/amLbtImuYhCp91AVpikT.png)
ആലപ്പുഴ കൈതത്തില്‍ ജംഗ്ഷന് തെക്കുവശം താമസിക്കുന്ന ഷജീവ് എന്നയാളെയാണ് ഇവര്‍ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ ഒരു കാറില്‍ പുന്നമട ഭാഗത്ത് എത്തിയതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ആലപ്പുഴ നോര്‍ത്ത് ഐ.എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘം ഈ കാറിനെ പിന്തുടര്‍ന്ന് പിടികുടുകയായിരുന്നു.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നോര്‍ത്ത് പോലീസ് സ്‌റ്റേഷന്‍ ഐ.എസ്.എച്ച്.ഒ എം.കെ. രാജേഷ്, എസ്.ഐ ജോസഫ് സ്റ്റാന്‍ലി സീനിയര്‍ സി.പി.ഒ. റോബിന്‍സണ്‍, സി.പി.ഒ. ഗിരീഷ്, വിനുകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.