അടൂര്‍: ബൈപ്പാസില്‍ വച്ച് അച്ഛനും മകനും മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഏഴംകുളം അറുകാലിക്കല്‍ പടിഞ്ഞാറ് കുതിര മുക്ക് പുത്തന്‍ വീട്ടില്‍ അഖില്‍ നാരായണന്‍ (22), ഏഴംകുളം വയല മാംങ്കൂട്ടം ശ്രീനിലയം വീട്ടില്‍ ദീപു (21), ഏഴംകുളം വയല കുതിരമുക്ക് മുഖത്തലവീട്ടില്‍ ഹരിപ്രസാദ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
/sathyam/media/post_attachments/fDhGlawIMLS3Nv0e7rs2.jpg)
ഞായറാഴ്ച വൈകിട്ട് ഏഴിനാണ് സംഭവം. അടൂര്‍ കരുവാറ്റ മുളവിള തെക്കേതില്‍ മാത്യൂസ് (53), മകന്‍ എബിന്‍ മാത്യൂസ് ( 17) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും അക്രമികള്‍ തകര്‍ത്തു. അടൂര്‍ ബൈപ്പാസില്‍ നിര്‍മ്മാണത്തിലിരിക്കുന്ന നഗരസഭ സമുച്ചയത്തിനു സമീപം വച്ചാണ് മൂന്നംഗ സംഘം മര്‍ദ്ദിച്ചത്.
കൊടുമണ്ണില്‍ പോയി തിരികെ കാറില്‍ വീട്ടിലേക്ക് വരുകയായിരുന്നു അച്ഛനും മകനും. ബൈപ്പാസിലെ കടയില്‍ നിന്നും സാധനം വാങ്ങാന്‍ കാര്‍ നിര്‍ത്തി ഇറങ്ങിപ്പോയതായിരുന്നു മകന്‍. ഈ കടയില്‍ വച്ചാണ് മകനെ മര്‍ദ്ദിച്ചത്. പ്രതികളെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.