കാസർകോട്: പനിയെത്തുടർന്ന് ചികിത്സയിലായ യുവതി മരിച്ചു. കാസർകോട് ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്‍റെ ഭാര്യ അശ്വതിയാ(28)ണ് മരിച്ചത്.
/sathyam/media/post_attachments/C7uA8zIvV0tD6y10EtR4.jpg)
മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരണമുണ്ടായത്. ഈ മാസം 26നാണ് അശ്വതിക്ക് പനി ബാധിച്ചത്. കാസർകോട് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വീട്ടിലേക്ക് മടങ്ങിയെങ്കിലും രാത്രിയോടെ പനി കൂടുകയായിരുന്നു. ചൊവ്വാഴ്ച പനി കൂടിയതോടെ വീണ്ടും കാസർകോട്ടെ ആശുപത്രിയിലെത്തി. നില വഷളായതോടെ മംഗളുരുവിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആറ് വയസുള്ള ഒരു കുട്ടിയുണ്ട്. ഒടയംചാൽ സ്വദേശിയായ അശ്വതി ടിടിസി വിദ്യാർഥിയാണ്. മംഗളുരു ആശുപത്രിയിൽ നിന്ന് ഉച്ചയോടെ മൃതദേഹം ഒടയംചാലില്‍ എത്തിക്കും. സംസ്കാരം പിന്നീട്.