പാരിസ്: ഫ്രാൻസിൽ സംഘർഷം രൂക്ഷം. പ്രതിഷേധക്കാര്‍ പോലീസിന് നേരെ പടക്കം പൊട്ടിക്കുകയും കാറുകള്‍ കത്തിക്കുകയും ചെയ്തു. ട്രാഫിക് പരിശോധനയ്ക്കിടെ 17 വയസ്സുള്ള ഒരു ആണ്‍കുട്ടിയെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയതാണ് സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചത്.
/sathyam/media/post_attachments/G4j8sDxCw4P1MuSo4aQf.webp)
ഉത്തരാഫ്രിക്കന്‍ വംശജനായ കൗമാരക്കാരനാണ് കൊല്ലപ്പെട്ടത്. അര്‍ദ്ധരാത്രിക്ക് തൊട്ടുമുമ്പ്, നാന്ററെയുടെ അവന്യൂ പാബ്ലോ പിക്കാസോയിലെ പോലീസ് ലൈനുകളില്‍ പടക്കങ്ങള്‍ പൊട്ടിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു.
വടക്കന്‍ നഗരമായ ലില്ലെയിലും തെക്ക് പടിഞ്ഞാറന്‍ ടൗളൂസിലും പ്രതിഷേധക്കാരുമായി പോലീസ് ഏറ്റുമുട്ടി. ഫ്രഞ്ച് തലസ്ഥാനത്തിന് തെക്ക് അമിയന്‍സ്, ഡിജോണ്‍, എസ്സോണ്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പാര്‍ട്ട്മെന്റിലും പ്രതിഷേധങ്ങള്‍ ഉണ്ടായതായി പോലീസ് വക്താവ് അറിയിച്ചു.
ഗ്രേറ്റര്‍ പാരീസ് മേഖലയിലുടനീളമുള്ള മറ്റ് നിരവധി സ്ഥലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ നടന്നതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാരീസിന്റെ കിഴക്കന്‍ അറ്റത്തുള്ള മോണ്‍ട്രൂയില്‍ ടൗണ്‍ ഹാളില്‍ ഡസന്‍ കണക്കിന് പടക്കങ്ങള്‍ പൊട്ടിച്ചതായി സോഷ്യല്‍ മീഡിയയിലെ വീഡിയോകളില്‍ കാണാം.
നേരത്തെ, പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വെടിവെപ്പിനെ ‘വിശദീകരിക്കാനാവാത്തതും ക്ഷമിക്കാനാകാത്തതും’ എന്ന് വിളിച്ചിരുന്നു. യുവാവിനെ വെടിവച്ചതിന് പോലീസ് ഉദ്യോഗസ്ഥനെതിരെ നരഹത്യയ്ക്ക് അന്വേഷണം നടന്നു വരികയാണ്. പാരീസ് മേഖലയില്‍ 2000 പോലീസുകാരെ സജ്ജരാക്കിയിട്ടുണ്ടെന്നും പ്രതിഷേധക്കാര്‍ ശാന്തരാകണമെന്നും ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.