കോന്നി: വീടിന്റെ താല്‍ക്കാലിക ഷെഢില്‍ നിന്നും 588 ലിറ്റര്‍ കോടയും വാറ്റ് ഉപകരണങ്ങളും എക്‌സൈസ് സംഘം പിടികൂടി. സീതത്തോട് തേവര്‍മല കുഴിക്കല്‍ വടക്കേ ചരുവില്‍ വീട്ടില്‍ രവീന്ദ്രന്‍ ഭാര്യ വാസന്തി താമസിക്കുന്ന വീടിനോട് ചേര്‍ന്ന് പടിഞ്ഞാറുവശത്തുള്ള താല്‍ക്കാലിക ഷെഡ്ഡില്‍ നിന്നാണ് 588 ലിറ്റര്‍ കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെത്തിയത്.
/sathyam/media/post_attachments/1KoY8yzbJv98W90NzRsn.jpg)
എക്‌സൈസ് സംഘം വരുന്നത് അറിഞ്ഞു വാസന്തി വീടിന്റെ പുറകുവശത്ത് കൂടി രക്ഷപെടുകയായിരുന്നു. റാന്നി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ആര്‍. രഞ്ജിത്തിന്റെ നേത്യത്വത്തില്‍ നടത്തിയ റെയ്ഡില്‍ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ എം. പ്രസാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാഹുല്‍, മനോജ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സംഗീത, ഡ്രൈവര്‍ സുരേഷ് എന്നിവര്‍ പങ്കെടുത്തു.
ജില്ലയില്‍ എക്‌സൈസ് ഈ വര്‍ഷം കണ്ടെത്തിയ കോട ശേഖരത്തില്‍ കൂടുതല്‍ അളവുള്ള കേസുകളില്‍ ഒന്നാണ് ഇവിടെ നിന്നും കണ്ടെത്തിയിട്ടുള്ളത്.